Posts

Showing posts from December 30, 2018

Teens decide to fly kite in 20 venues for cause

Image
ആകാശത്തിൽ വിസ്മയം തീർക്കുന്ന വർണ്ണാഭമായ ഒരു വിനോദമാണ് പട്ടം പറത്തൽ. ജാതിമതഭേദമെന്യേ ഏവർക്കും ഇത്  പ്രിയങ്കരമാണ്. വർഷങ്ങളായി ഇതൊരു വിനോദോപാധിയാക്കി ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും  ഉത്സവമായി നടത്താറുണ്ട്.. ഇന്ന് ഏതാണ്ട് നൂറിൽപരം  രാജ്യങ്ങളിൽ പട്ടം പറത്തൽ  വിവിധതരത്തിൽ പല രൂപത്തിൽ ഉത്സവങ്ങളായി അരങ്ങെറുന്നു. ഇന്ത്യ ഇതിലൊരു പ്രധാന രാജ്യമാണ്. ഏതാണ്ട് പതിനഞ്ചു ഉത്സവങ്ങൾ ഇന്ത്യയിൽ എല്ല വർഷവും നടത്തിവരുന്നു.. കേരളത്തിലും പട്ടം പറത്തൽ നടത്താറുണ്ട്. കൊച്ചി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന കൈറ്റ് ലൈഫ് ഫൌണ്ടേഷൻ എന്ന സംഘടനയാണ് കേരളത്തിലെ പ്രധാന സംഘാടകർ. രാജ്യാന്തര തലത്തിലും രാജ്യത്തിനു പുറത്തും പട്ടം മേളകൾ കൂടാതെ പട്ടം പാഠശാലകൾ കൈറ്റ് ലൈഫ്             സംഘടിപ്പിക്കാറുണ്ട്.. പട്ടം നർമ്മാണവുമായി ബന്ധപ്പെട്ട് കൈറ്റ്         ക്രാഫ്ററ് എന്ന ആശയം വളരെ പ്രസിദ്ധമാണ്. ഏതാണ്ട് ഒരു മണിക്കൂർ നീണ്ട് നിൽക്കുന്ന ഈ പാഠശാലയിൽ പട്ടം ഉണ്ടാകാകാനുള്ള സാമഗ്രികൾ ഇവർ നൽകുന്നു. സാധാരണ രീതിയിൽ നിന്നും മാറി വ്യത്യസ്ഥമായി നൂതന ആശയത്തോടെയാണ് പട്ടം നിർമ്മാണം. ഈ പട്ടം മടക്കി പോക്കറ്റിൽ സുക്ഷിക്കാം എന്നുള്ളതാണ് മറ്റൊരു പ്രത്യേകത.