ആകാശത്തിൽ വിസ്മയം തീർക്കുന്ന വർണ്ണാഭമായ ഒരു വിനോദമാണ് പട്ടം പറത്തൽ. ജാതിമതഭേദമെന്യേ ഏവർക്കും ഇത്  പ്രിയങ്കരമാണ്. വർഷങ്ങളായി ഇതൊരു വിനോദോപാധിയാക്കി ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും  ഉത്സവമായി നടത്താറുണ്ട്.. ഇന്ന് ഏതാണ്ട് നൂറിൽപരം  രാജ്യങ്ങളിൽ പട്ടം പറത്തൽ  വിവിധതരത്തിൽ പല രൂപത്തിൽ ഉത്സവങ്ങളായി അരങ്ങെറുന്നു. ഇന്ത്യ ഇതിലൊരു പ്രധാന രാജ്യമാണ്. ഏതാണ്ട് പതിനഞ്ചു ഉത്സവങ്ങൾ ഇന്ത്യയിൽ എല്ല വർഷവും നടത്തിവരുന്നു.. കേരളത്തിലും പട്ടം പറത്തൽ നടത്താറുണ്ട്.
കൊച്ചി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന കൈറ്റ് ലൈഫ് ഫൌണ്ടേഷൻ എന്ന സംഘടനയാണ് കേരളത്തിലെ പ്രധാന സംഘാടകർ. രാജ്യാന്തര തലത്തിലും രാജ്യത്തിനു പുറത്തും പട്ടം മേളകൾ കൂടാതെ പട്ടം പാഠശാലകൾ കൈറ്റ് ലൈഫ്             സംഘടിപ്പിക്കാറുണ്ട്.. പട്ടം നർമ്മാണവുമായി ബന്ധപ്പെട്ട് കൈറ്റ്         ക്രാഫ്ററ് എന്ന ആശയം വളരെ പ്രസിദ്ധമാണ്. ഏതാണ്ട് ഒരു മണിക്കൂർ നീണ്ട് നിൽക്കുന്ന ഈ പാഠശാലയിൽ പട്ടം ഉണ്ടാകാകാനുള്ള സാമഗ്രികൾ ഇവർ നൽകുന്നു. സാധാരണ രീതിയിൽ നിന്നും മാറി വ്യത്യസ്ഥമായി നൂതന ആശയത്തോടെയാണ് പട്ടം നിർമ്മാണം. ഈ പട്ടം മടക്കി പോക്കറ്റിൽ സുക്ഷിക്കാം എന്നുള്ളതാണ് മറ്റൊരു പ്രത്യേകത.   
പട്ടം നിർമ്മാണത്തിന് ശേഷം പട്ടം പറത്താനുള്ള കാര്യങ്ങൾ പറഞ്ഞു കൊടുക്കുന്നതോടപ്പം പട്ടത്തിന്റെ ചരിത്രം പട്ടം മാതൃകയാക്കി ഇന്ന് ലോകത്തിൽ നടക്കുന്ന നുതന ആശയങ്ങളെ കുറിച്ചുള്ള സുചനകൾ അത് മൂലം ജനങ്ങൾക്ക് കിട്ടുന്ന ഗുണങ്ങൾ എന്നിവ വിവരിക്കും.
ഈ പാഠശാലയിൽ പങ്കെടുക്കുവാൻ താത്പര്യമുള്ളവർ തങ്ങളുടെ പേരും ന൩റും ഉടനെ അറിയിക്കുക. വിളിക്കേണ്ട ന൩൪.                                          .

Comments

Popular posts from this blog

Borneo International Kite Festival 2023 26 Sept -2 October 2023

32nd International Kite Festival - Ahmedabad 7-15 Jan 2023

8th October OneSky OneWorld@Kochi activities - Kuzhuppilly Beach